വായിലെ കാന്‍സര്‍: ഓരോ ആറ് മണിക്കൂറിലും ഒരാള്‍ മരിക്കുന്നുവെന്ന് പഠനം

Posted on: July 22, 2014 12:28 am | Last updated: July 22, 2014 at 12:28 am

cancerകൊല്‍ക്കത്ത: വായില്‍ കാന്‍സര്‍ ബാധിച്ച് ഒ#ാരോ ആറ് മണിക്കൂറിലും രാജ്യത്ത് ഒരാള്‍ മരണപ്പെടുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.
വികസനം ചെന്നെത്തിയിട്ടിയില്ലാത്ത ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് വായയിലെ കാന്‍സര്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. അശോക് ദോബ്‌ലേ പറയുന്നു. പുകവലിക്കാര്‍ക്കും ചവയ്ക്കുന്ന തരത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുമാണ് രോഗം കൂടുതലായി കണ്ടുവരുന്നത്.
കൂടാതെ വായില്‍ കാന്‍സര്‍ ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. നിലവിലുള്ള കാന്‍സര്‍ കേസുകളില്‍ 40 ശതമാനം വായിലെ കാന്‍സര്‍ ആണെന്ന് ഡോ. ധോബ്‌ലേ പറയുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ഇരകള്‍.
ആന്ധ്ര, ബംഗാള്‍, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും പിറകിലല്ല. ഈ സംസ്ഥാനങ്ങളില്‍ മുന്നിലൊരാള്‍ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഈ ദുരവസ്ഥക്കുള്ള ഏക പോംവഴി പുകയില ഉത്പന്നങ്ങള്‍ നിരോധിക്കുക മാത്രമാണെന്നും ഡോക്ടര്‍ പറയുന്നു.