ബഷര്‍ അസദ് വീണ്ടും സിറിയന്‍ പ്രസിഡന്റായി അധികാരമേറ്റു

Posted on: July 16, 2014 4:00 pm | Last updated: July 16, 2014 at 4:00 pm

basharul asadഡമസ്‌കസ്: സിറിയന്‍ പ്രസിഡന്റായി മൂന്നാം തവണയും ബഷര്‍ അസദ് അധികാരമേറ്റു. വിശുദ്ധ ഖുര്‍ആന്‍ കൈയിലേന്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.

സിറിയയിലെ ആഭ്യന്തര കലാപത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വോട്ടിംഗ് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് വന്‍ ഭൂരിപക്ഷത്തോടെ അസദ് ജയിച്ചത്. കഴിഞ്ഞ മാസമായിരുന്നു തിരഞ്ഞെടുപ്പ്.

ദശകങ്ങള്‍ക്ക് ശേഷം നടന്ന ബഹുസ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ 88.7 ശതമാനം വോട്ടുകളാണ് അസദ് നേടിയത്. രൂക്ഷമായ ആഭ്യന്തര കലാപം അരങ്ങേറിയ സ്ഥലങ്ങളില്‍ വോട്ടിംഗ് നടന്നിരുന്നില്ല.