സരിതയുടെ വാഹനത്തിന് സൈഡ് നല്‍കിയില്ല: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

Posted on: July 14, 2014 12:45 pm | Last updated: July 14, 2014 at 12:54 pm

Saritha-S-Nair

കിളിമാനൂര്‍: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെയാണ് സംഭവം. സരിത രാവിലെ അമ്പലപ്പുഴ കോടതിയിലേക്ക് എം സി റോഡ് വഴി പോകുമ്പോള്‍ കിളിമാനൂരിനടുത്ത് കുറവന്‍കുഴിയില്‍ മുമ്പേ പോയ ടിപ്പര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വലത്തോട്ടുള്ള റോഡിലേക്ക് തിരിഞ്ഞതോടെയാണ് പ്രശ്‌നത്തിന് തുടക്കം. ഇന്‍ഡിക്കേറ്റര്‍ ഇട്ടില്ലെന്ന് പറഞ്ഞ് ടിപ്പറിനു മുന്നില്‍ കാര്‍ കുറുകെനിറുത്തിയ സരിത ഡ്രൈവറെ പുറത്തിറക്കി ചീത്ത പറഞ്ഞു. സരിത അറിയിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കിളിമാനുര്‍ പോലീസ് പറന്നെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാവാനുള്ളതിനാല്‍ സരിതയെ പോകാന്‍ അനുവദിച്ചു.