ഖലീലുല്‍ ബുഖാരി തങ്ങള്‍ എസ് എം എ പ്രസിഡന്റ്; കട്ടിപ്പാറ ജനറല്‍ സെക്രട്ടറി

Posted on: April 27, 2014 9:08 pm | Last updated: April 28, 2014 at 11:39 pm

sma leadersതൃശൂര്‍: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരിയാണ് പ്രസിഡന്റ്. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ ജനറല്‍ സെക്രട്ടറിയായും സയ്യിദ് അലി ബാഫഖി തങ്ങള്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

സയ്യിദ് സൈനുല്‍ ആബിദീന് ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി, എം എന്‍ സിദ്വീഖ് ഹാജി, വി എം കോയ മാസറ്റര്‍(വൈസ് പ്രസിഡന്റുമാര്‍). പ്രഫ. കെ എം എ റഹീം, യഅക്കൂബ് ഫൈസി, സയ്യിദ് പി എം എസ് തങ്ങള്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍,(സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു. തൃശൂരില്‍ സമാപിച്ച എസ് എം എ പത്താം വാര്‍ഷിക പ്രതിനിധി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.