സുപ്രിയക്ക് വോട്ടുനല്‍കിയില്ലെങ്കില്‍ വെള്ളംകുടി മുട്ടിക്കും: അജിത് പവാര്‍

Posted on: April 18, 2014 5:38 pm | Last updated: April 19, 2014 at 12:26 am
SHARE

Puneമുംബൈ: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ മത്സരിക്കുന്ന ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെക്ക് വോട്ടുനല്‍കിയില്ലെങ്കില്‍ ഗ്രാമത്തിന്റെ കുടിവെള്ളം മുട്ടിക്കുമെന്ന് അജിത് പവാര്‍. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന്റെ സഹോദരനാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത്. സുപ്രിയക്ക് എതിരില്‍ മത്സരിക്കുന്ന എ എ പി സ്ഥാനാര്‍ത്ഥി സുരേഷ് ഖോപഡെ നല്‍കിയ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പവാറില്‍ നിന്ന് വിശദീകരണം തേടി.

മാസല്‍വാഡി ഗ്രാമത്തിലാണ് പവാര്‍ വിവാദ പ്രസംഗം നടത്തിയത്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പവാറിനോട് കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഒരു അന്തിമ തിയതി നിശ്ചയിക്കണമെന്ന് ഗ്രാമവാസി ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പവാര്‍ ക്ഷുഭിതനാവുകയായിരുന്നു. ചോദ്യം ചെയ്ത ഗ്രാമീണനെ പരിപാടിയില്‍ നിന്നും നീക്കം ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ട പവാര്‍ സുപ്രിയക്ക് ആരെങ്കിലും കുഴപ്പമുണ്ടാക്കിയാല്‍ ഗ്രാമത്തിലേക്കുള്ള ജലവിതരണം മുട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ അജിത് പവാറിനെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വാഡഗാവ് പോലീസിലാണ് മുന്‍ ഐ പി എസ് ഓഫീസറായ ഖോപഡെ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here