Connect with us

Kannur

എസ് എസ് എല്‍ സി വിജയ ശതമാനം: കണ്ണൂര്‍ ജില്ല മുമ്പില്‍

Published

|

Last Updated

തിരുവനന്തപുരം: ജില്ലകളുടെ വിജയ ശതമാനത്തില്‍ കണ്ണൂര്‍ ജില്ല മുമ്പില്‍. കഴിഞ്ഞ വര്‍ഷം ഒന്നാമതെത്തിയ കോട്ടയം ജില്ലയെ പിന്തള്ളി ഇക്കുറി കണ്ണൂര്‍ ജില്ല മുന്നിലെത്തി. ഇവിടെ പരീക്ഷ എഴുതിയവരില്‍ 98.27 ശതമാനവും ഉപരിപഠനത്തിന് യോഗ്യത നേടി. 35,325 പേര്‍ പരീക്ഷ എഴുതിയവരില്‍ 34,713 പേര്‍ വിജയിച്ചു. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കടുത്തുരുത്തിയാണ.് 98.68 ശതമാനം പേരാണ് ഇവിടെ നിന്ന് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കോട്ടയം ജില്ലയില്‍ 97.47 ശതമാനം പേരാണ് യോഗ്യത നേടിയത്. വിജയ ശതമാനം ഏറ്റവും കുറവ് പാലക്കാട് ജില്ലയിലാണ്. 91.28 ശതമാനം. കഴിഞ്ഞ വര്‍ഷവും പാലക്കാട് തന്നെയായിരുന്നു പിന്നില്‍. തിരുവനന്തപുരം ജില്ലയില്‍ 93.1 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ ജില്ലയില്‍ കടത്തുരുത്തിയാണ് മുന്നില്‍ (98.68). പിന്നില്‍ പാലക്കാട് (90.25 ശതമാനം).
ഓരോ ജില്ലയിലെയും വിജയ ശതമാനക്കണക്ക് ചുവടെ കൊടുക്കുന്നു. കൊല്ലം ജില്ല- 94.42, പത്തനംതിട്ട-96.78, ആലപ്പുഴ-96.46, ഇടുക്കി-95.30, എറണാകുളം-96.40, തൃശൂര്‍-95.82, മലപ്പുറം-95.48, കോഴിക്കോട്-97.14, വയനാട്-93.55 കാസര്‍കോട്-96.47. 14,802 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 4,729 പേരുടെ വര്‍ധന.
സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതിയ റവന്യൂ ജില്ല മലപ്പുറമാണ്. 77,239 വിദ്യാര്‍ഥികളാണ് ജില്ലയില്‍ പരീക്ഷയെഴുതിയത്. തിരൂരാണ് ഏറ്റവും കൂടുതല്‍ പേരെ പരീക്ഷക്കിരുത്തിയ വിദ്യാഭ്യാസ ജില്ല, 36,005 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സ്‌കൂള്‍ തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച് എസ് എസാണ്. 1,720 വിദ്യാര്‍ഥികള്‍ ഇവിടെ പരീക്ഷയെഴുതി. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ റവന്യൂ ജില്ല വയനാടാണ്. 12,144പേര്‍ മാത്രമാണ് ഇവിടെ പരീക്ഷക്കിരുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ല കുട്ടനാടാണ്, 2,435 പേര്‍ മാത്രമാണ് ഇവിടെ പരീക്ഷക്കിരുന്നത്. ഇസ്‌ലാമിക് ഇംഗ്ലീഷ് മീഡിയം എച്ച് എസ് പുതുനഗരം പാലക്കാട്, മഖ്ദൂമിയ ഇംഗ്ലീഷ് സ്‌കൂള്‍ പൊന്നാനി എന്നിവയാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരീക്ഷയെഴുതിച്ച സ്‌കൂളുകള്‍. അഞ്ച് വീതം വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഗവ. എച്ച് എസ് കാഞ്ഞിരപ്പള്ളി, ഗവ. സംസ്‌കൃതം എച്ച് എസ് എസ് തൃപ്പൂണിത്തുറ, ഹില്‍വാലി എച്ച് എസ് തൃക്കാക്കര, ഗവ. മോഡല്‍ എച്ച് എസ് എസ് കോട്ടയം എന്നിവിടങ്ങളില്‍ ആറ് വീതം വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷ എഴുതിയത്.

Latest