എറണാകുളത്ത് ഓടയില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു

Posted on: April 13, 2014 12:32 pm | Last updated: April 14, 2014 at 7:00 am

eranakulam mapകൊച്ചി: എറണാകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ അതില്‍ കുടുങ്ങി രണ്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് രാജു, മാധവന്‍ എന്നിവരാണ് മരിച്ചത്. എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം.

സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെയാണ് തൊഴിലാളികള്‍ ഒാട വൃത്തിയാക്കാനിറങ്ങിയത്. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.