മോഹന്‍ലാല്‍ പ്രചരണരംഗത്തുനിന്ന് മാറിനില്‍ക്കുന്നതാണ് നല്ലത്: വി എം സുധീരന്‍

Posted on: April 7, 2014 1:51 pm | Last updated: April 7, 2014 at 6:36 pm

lal and sudheeranകൊച്ചി: നടന്‍ മോഹന്‍ലാല്‍ ഇന്നസെന്റിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ തെരെഞ്ഞെടുപ്പ് പ്രചാരണ നടത്തുന്നത് ശരിയല്ല. ഇന്നസെന്റ് നല്ല നടനാണ്. ഇന്നസെന്റ് സിനിമയിലും പി സി ചാക്കോ പാര്‍ലമെന്റിലും വേണമെന്നാണ് തന്റെ ആഗ്രഹമെന്നും സുധീരന്‍ പറഞ്ഞു.

തെരെഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് വിഷമദ്യ ദുരന്തമുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ട്. ശക്തമായ ജാഗ്രത പാലിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന സര്‍രക്കാര്‍ തീരുമാനം അട്ടിമറിക്കാനുള്ള നീക്കമാണ് മദ്യലോബി നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.