കെ എസ് യു കലാജാഥ സംഘടിപ്പിച്ചു

Posted on: April 7, 2014 7:31 am | Last updated: April 7, 2014 at 7:31 am

കോഴിക്കോട്: ‘എന്റെ വോട്ട് മതേതരത്വത്തിന്’എന്ന മുദ്രാവാക്യവുമായി കെ എസ് യു ജില്ലാ കമ്മിറ്റി കലാജാഥ സംഘടിപ്പിച്ചു. ‘അടുക്കള ചര്‍ച്ച”എന്ന പേരില്‍ തെരുവ് നാടകം ഉള്‍പ്പെടുത്തിയതായിരുന്നു കെ എസ് യു ജില്ലാ കമ്മിറ്റിയുടെ കലാജാഥ. കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവന് വോട്ടഭ്യര്‍ഥിച്ച് ജില്ലയിലെ പതിനഞ്ചോളം സ്ഥലങ്ങളിലാണ് തെരുവ് നാടകം അവതരിപ്പച്ചത്.
മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ കലാജാഥയുടെ ഫഌഗ് ഓഫ് ഡി സി സി പ്രസിഡന്റ് കെ സി അബു നിര്‍വഹിച്ചു. മാനാഞ്ചിറയിലെ അവതരണത്തിന് ശേഷം കോഴിക്കോട് കടപ്പുറത്തും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും കലാജാഥ അരങ്ങേറി.
കോഴിക്കോട് സി ഡിറ്റ് വിഷ്വല്‍ മീഡിയ വിഭാഗം വിദ്യാര്‍ഥിയായ കിരണ്‍ ഡാനിയേല്‍ സംവിധാനം ചെയ്ത നാടകത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ ഗവ. ലോ കോളജ് വിദ്യാര്‍ഥികളായ കെ വി സുജൂര്‍, അഖില്‍ വേണുഗോപാല്‍ എന്നിവരാണ്. അജയ് വിഷ്ണു, താജുദ്ദീന്‍, മുഹമ്മദ് സജീര്‍, ഷാഫി മാനന്തവാടി, ഹിഷാം എന്നിവരാണ് അഭിനേതാക്കള്‍.