തിരൂരങ്ങാടിയിലെ റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം

Posted on: February 28, 2014 9:10 am | Last updated: February 28, 2014 at 9:10 am

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിലെ 25 റോഡുകളുടെ നവീകരണത്തിന് 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി കെ അബ്ദുര്‍റബ്ബ് അറിയിച്ചു. ആറു പഞ്ചായത്തുകളിലായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നവീകരണത്തിനാണ് മൂന്ന് ലക്ഷം രൂപവീതം അനുവദിച്ചിട്ടുള്ളത്.
പരപ്പനങ്ങാടി പഞ്ചായത്തിലെ കരിമ്പന-പലയക്കോട് താഴം, പെട്ടിയകം റോഡ്-പുതുക്കുളം ചെറമംഗലം ജുമാമസ്ജിദ് റോഡ്, ടൗണ്‍ റോഡ് പരപ്പനങ്ങാടി. തിരൂരങ്ങാടി പഞ്ചായത്തിലെ കക്കുന്നത്ത്പാറ-മരുതന്‍കുഴി റോഡ്, പാങ്ങോട്ട് പാടം കുന്നുമ്മല്‍ റോഡ് കളത്തിങ്ങല്‍തൊടു റോഡ് കക്കാട്, തിരൂരങ്ങാടി വെള്ളിലക്കാട് റോഡ്.നന്നമ്പ്ര പഞ്ചായത്തിലെ അരീക്കാട് താഴം റോഡ് ചെറുമുക്ക്, തെയ്യാല ഞാറക്കാട് തായം റോഡ്, സ്‌കൂള്‍ പടി ഇടവഴി റോഡ്,യുപി സ്‌കൂള്‍ റോഡ് ചെറുമുക്ക്.എടരിക്കോട് പഞ്ചായത്തിലെ ഹരിത ഗ്രാമം റോഡ്, വൈലിക്കുളമ്പ് കുറുബാനി റോഡ്, കുന്നുമ്മല്‍ പൂക്കയില്‍ റോഡ്, കാമ്പ്രത്ത് പടി റോഡ്. തെന്നല പഞ്ചായത്തിലെ കൂനൂര്‍ മുഹമ്മദ് സ്മാരക റോഡ്, മാട്ടാന്‍ കോളനി ആസാദ് റോഡ്, ചൊവ്വാര്‍മാട് പൊന്നാത്ത് വെള്ളത്തൂര്‍ പാറ റോഡ് ഇരുമ്പുളി അപ്ല പാടം റോഡ്. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ നമ്പിക്കുളം മൂസഹാജിപടി റോഡ്, ചരല്‍കുന്ന് പുതുശ്ശേരിക്കുളം റോഡ്, തേങ്ങാക്കുണ്ട് റോഡ്, വെള്ളരിക്കുളം നടുവത്ത് പടി ബൈപ്പാസ് റോഡ് എന്നീറോഡുകള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്.