Connect with us

Malappuram

നെല്ലിക്കുത്ത് ഉസ്താദ് ഉറൂസ് ഇന്ന്

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റായിരുന്ന ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാരുടെ മൂന്നാം ഉറൂസ് മുബാറക് ഇന്ന് നെല്ലിക്കുത്ത് മഖാംപരിസരത്ത് നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് ബുര്‍ദ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന മൗലിദ് പാരായണത്തിനും സിയാറത്തിനും സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കും. അഞ്ച് മണിക്ക് നടക്കുന്ന ഉദ്ഘാടന സെഷനില്‍ കെ പി എച്ച് തങ്ങള്‍ കാവനൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും.

കട്ടിപ്പാറ കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വി പി എം ഫൈസി വില്ല്യാപ്പള്ളി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി ദാരിമി ചെറുകുളം, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രസംഗിക്കും.
ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവി മാസ്റ്റര്‍ ചെങ്ങര, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. സമാപന പ്രാര്‍ഥന സംഗമത്തിന് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ നേതൃത്വം നല്‍കും.

---- facebook comment plugin here -----

Latest