പരസ്യ ചര്‍ച്ച നല്ലതല്ല: സുധീരന്‍

Posted on: February 27, 2014 1:45 am | Last updated: February 27, 2014 at 1:45 am

vm sudheeranആലപ്പുഴ: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു ഡി എഫിലെ ഘടക കക്ഷികള്‍ പരസ്യ ചര്‍ച്ച നടത്തുന്നത് അന്തരീക്ഷം മോശമാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്‍ഡിന് കെ പി സി സി സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.