മോഡിയുടെ പ്രസംഗം കേള്‍ക്കാനെത്തിയില്ല; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: February 20, 2014 2:35 pm | Last updated: February 20, 2014 at 2:35 pm

modi_350_071513040917അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്താത്തിന് അഞ്ച് കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. വഡോധരയില്‍ കഴിഞ്ഞയാഴ്ച മോഡി പങ്കെടുത്ത സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിനാണ് നവര്‍ച്ചന സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവം കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ വിവാദമായിട്ടുണ്ട്. കുട്ടികളെ രാഷ്ട്രീയ ഉപരണമാക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

അതേസമയം, സ്‌കൂളില്‍ ഹാജരാകാതിരുന്നതിനാലാണ് കുട്ടികളെ പുറത്താക്കിയതെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.