നിലമ്പൂര്‍ കൊലപാതകം: ബിജുവിനെതിരെ ബലാല്‍സംഗ കുറ്റം

Posted on: February 18, 2014 10:38 am | Last updated: February 18, 2014 at 10:38 am

nilambur murder radha convict biju & shamsudhinനിലമ്പൂര്‍: നിലമ്പൂര്‍ കൊലപാതക കേസില്‍ പ്രതി ബിജുവിനെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി. അതേസമയം മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സമയത്തെ കുറിച്ചോ രാധ ജോലി ചെയ്തിരുന്ന മറ്റ് ഓഫീസുകളെ കുറിച്ചോ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇത് വിവാദമായിട്ടുണ്ട്.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിന് പുറമെ ആര്യാടന്‍ ഷൗക്കത്തിന്റെ ഓഫീസ്, ആര്യാടന്‍ മുഹമ്മദിന്റെ ബന്ധും അഡ്വക്കറ്റ് ആസാദിന്റെ ഓഫീസ് എന്നിവിടങ്ങളിലും രാധ ജോലി ചെയ്തിരുന്നു. ഇതൊന്നും റിപ്പോര്‍ട്ടിലില്ല.

രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂലുകൊണ്ട് കുത്തിയ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇതാണ് ബലാല്‍സംഗ കുറ്റം ചുമത്താന്‍ കാരണം. രാധ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.