Connect with us

Kerala

എ ടി എം റസീറ്റുകളില്‍ മാരക വിഷമെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

കണ്ണൂര്‍: എ ടി എം മെഷീനില്‍ നിന്ന് പണമെടുത്ത ശേഷം റസീറ്റ് ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ നോ എന്ന് മറുപടി നല്‍കലാവും ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. എ ടി എമ്മുകളില്‍ നിന്നും ബസ് ടിക്കറ്റ് മെഷിനില്‍ നിന്നും ലഭിക്കുന്ന കടലാസുകളില്‍ മാരക വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വലിച്ചെറിയുന്ന ഇത്തരം കടലാസുകള്‍ മണ്ണില്‍ വിഷാംശം കലര്‍ത്തുന്നുണ്ടെന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കടലാസുകള്‍ കൂടാതെ വാട്ടര്‍ ബോട്ടില്‍ ഉള്‍പ്പെടെയുള്ള ചില പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളിലും വിഷാംശം ഉണ്ടെന്നാണ് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്.

പരിസ്ഥിതി സൗഹൃദമാക്കാനാണെങ്കിലും ഈ രസീത് കടലാസ് കൊടിയവിഷാംശം ഉള്ളതാണെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നു. എ ടി എം കടലാസുകളില്‍ ബി പി എ എന്ന ബിസ്ഫിനോള്‍ എ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തു ശരീരത്തില്‍ എത്തിയാല്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റേയും ഡെക്‌സാ മെത്തസോന്‍ എന്ന മരുന്നിന്റേയും രീതിയില്‍ പ്രവര്‍ത്തിക്കുമെന്നാണ് കണ്ടെത്തല്‍.

സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ചിലപ്ലാസ്റ്റിക് കുപ്പികളിലെ ഈ രാസപദാര്‍ഥം അലിഞ്ഞ് വെള്ളത്തിലും ഭക്ഷണസാധനങ്ങളിലും എത്തി മാരകരോഗത്തിന് ഇടയാക്കും. ബസ് ടിക്കറ്റ് മെഷിനിലും ഉപയോഗിക്കുന്നത് ഈ കടലാസ് തന്നെയാണെന്ന് ഗവേഷണം നടത്തിയ കണ്ണര്‍ സര്‍വകലാശാലയിലെ ബയോടെട്‌നോളജി വിഭാഗത്തിലെ ശാസ്ത്രഞ്ജര്‍ പറയുന്നു.