ലാവ്‌ലിന്‍: സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന് സി ബി ഐ

Posted on: February 11, 2014 2:19 pm | Last updated: February 11, 2014 at 11:42 pm

snc lavalinകൊച്ചി: ലാവ്‌ലിന്‍ ഇടപാടില്‍ സര്‍ക്കാറിന് നഷ്ടമുണ്ടായെന്ന് സി ബി ഐ ഹൈക്കോടതിയില്‍. സി ബി ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിവിഷന്‍ ഹരജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു.  ലാവ്‌ലിന്‍ ഇടപാടിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി ബി ഐ ഹരജിയില്‍ വ്യക്തമാക്കി.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കീഴ് കോടതി വെറുതെവിട്ട സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടീസയച്ചു. ലാവ്‌ലിന്‍ കേസ് സംബന്ധിച്ച് മുഴുവന്‍ രേഖകളും കോടതിയില്‍ ഹാജരാക്കണമെന്ന് സി ബി ഐയോട് കോടതി നിര്‍ദേശിച്ചു.