പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി പി എമ്മിലേക്ക്

Posted on: February 9, 2014 7:31 am | Last updated: February 9, 2014 at 7:31 am

cpmകണ്ണൂര്‍: നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പിന്നാലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും സി പി എമ്മില്‍ ചേരാനൊരുങ്ങുന്നു. കണ്ണാടിപ്പറമ്പ് മേഖലയില്‍ നിന്നാണ് നൂറോളം പ്രവര്‍ത്തകര്‍ സി പി എമ്മില്‍ ചേരാനൊരുങ്ങുന്നത്. കേരളരക്ഷാ മാര്‍ച്ച് കണ്ണൂരിലെത്തുമ്പോള്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇവരെ സ്വീകരിക്കും.

പോപ്പുലര്‍ഫ്രണ്ടിന്റെ തീവ്രവാദം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് സംഘടന വിടാന്‍ തീരുമാനിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കൂടുതല്‍ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ റോഷന്‍ എന്ന പ്രവര്‍ത്തകന് കഴിഞ്ഞ ദിവസം വെട്ടേറ്റിരുന്നു.