രമയെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍

Posted on: February 6, 2014 12:59 pm | Last updated: February 7, 2014 at 11:46 am

Rema..തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ കെ രമ നടത്തുന്ന നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നു. രമയുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ല എന്ന് അറിയിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡി എം ഒ അറിയിച്ചു. രമയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം സി ബി ഐ അന്വേഷണത്തിന് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു എന്ന് വാര്‍ത്ത തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പോലീസ് അന്വേഷണത്തിനുശേഷമേ ഇക്കാര്യം തീരുമാനിക്കൂ. സി ബി ഐ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.