Connect with us

Wayanad

വരിക്കോളി നാസര്‍ വധശ്രമം: പ്രതികള്‍ കീഴടങ്ങി

Published

|

Last Updated

കല്‍പറ്റ: പനമരം പരക്കുനി സ്വദേശി വരിക്കോളി നാസറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികള്‍ പോലിസില്‍ കീഴടങ്ങി. കൈതക്കല്‍ കടന്നോളി സലീം, സഹോദരനും പോലീസുകാരനുമായ ഷാജഹാന്‍ എന്നിവരാണ് കീഴടങ്ങിയത്.
ഇന്നലെ വൈകുന്നേരം കേസന്വേഷിക്കുന്ന മീനങ്ങാടി സി.ഐ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇവരെ പിന്നീട് റിമാന്റ് ചെയ്തു. 2011 ഒക്ടോബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം.
മണല്‍ വ്യപാരികള്‍ തമ്മില്‍ നിലനിന്നിരുന്ന കുടിപ്പകയാണ് സംഭവത്തിനിടയാക്കിയതെന്നാണ് പോലിസ് കേസ്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാസറിനെ കാറിലെത്തിയ കുറുങ്ങോടന്‍ ഇഖ്ബാല്‍, കടന്നോളി സലീം, സഹോദരങ്ങളായ ശംസുദ്ധീന്‍, ഷാജഹാന്‍ എന്നിവര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കാറിനടുത്തേക്ക് നാസറിനെ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവത്രെ.
സംഭവത്തിന് ശേഷം മാസങ്ങളോളം അബോധാവസ്ഥയിലായിരുന്ന നാസര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും സംസാരശേഷി ഉള്‍പ്പടെ തിരികെ ലഭിച്ചിട്ടില്ല. പ്രതികളിലൊരാളായ ശംസുദ്ധീനെ നേരത്തെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രകതികള്‍ മൂന്ന് തവണ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളി.
ഇതിനിടെ പ്രതികള്‍ക്കായി പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇഖ്ബാല്‍ കഴിഞ്ഞ മാസം മാനന്തവാടി കോടതിയില്‍ കീഴടങ്ങി ജാമ്യത്തിലിറങ്ങിയിരുന്നു. ശേഷിച്ച മറ്റു രണ്ടു പ്രതികളാണ് ഇന്നലെ സി.ഐ ഓഫിസില്‍ കീഴടങ്ങിയത്.

Latest