ആറന്മുള വിമാനത്താവള പദ്ധതിക്ക് താല്ക്കാലിക സ്റ്റേ

Posted on: December 20, 2013 5:09 pm | Last updated: December 21, 2013 at 7:46 am

aranmula...തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതിക അനുമതിക്കു താല്‍്ക്കാലിക സ്റ്റേ. ഹരിത ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. പാരിസ്ഥിതിക അനുമതി ജനുവരി 21 വരെ സ്റ്റേ ചെയ്തു.

അതേസമയം, ആറന്മുള വിമാനത്താവളത്തിനായി നടത്തിയ സാധ്യതാ പഠനറിപ്പോര്‍ട്ടില്‍ കെജിഎസ് ഗ്രൂപ്പ് തിരുത്തലുകള്‍ നടത്തിയെന്ന കിറ്റ്‌കോ വെളിപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കിറ്റ്‌കോ ഓംബുഡ്‌സ്മാന് പരാതി നല്‍്കി. ആറന്മുള ക്ഷേത്രത്തെ ബാധിക്കുന്ന കാര്യങ്ങളൊന്നും തന്നെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കിറ്റ്‌കോ അറിയിച്ചു.