Connect with us

Kozhikode

ഐ എ എം ഇ ആര്‍ട്‌സ് ഫെസ്റ്റ് 21ന് തുടങ്ങും

Published

|

Last Updated

കോഴിക്കോട്: ന്യൂനപക്ഷ മാനേജ്‌മെന്റിന് കീഴില്‍ നടത്തപ്പെടുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍ ( ഐ എ എം ഇ) സംഘടപ്പിക്കുന്ന പ്രഥമ സംസ്ഥാന തല സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് 21,22 തീയതികളില്‍ ഓമശ്ശേരി തെച്ച്യാട് അല്‍ ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15 വേദികളില്‍ 6 കാറ്റഗറികളിലായി ക്രമീകരിക്കപ്പെട്ട 132 മത്സര ഇനങ്ങളില്‍ സംസ്ഥാനത്തെ പത്ത് സോണുകളില്‍ നിന്നായി 2200പ്രതിഭകള്‍ മാറ്റുരക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയല്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി സംയുക്തമായി വെള്ളരി പ്രാവുകളെ പറത്തി കലോത്സവം ഉദ്ഘാടനം ചെയ്യും.
പ്രൊഫ. കെ കോയട്ടി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, സി കെ ഹുസൈന്‍ നീബാരി പങ്കെടുക്കും. 22ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്യും.
ഐ എ എം ഇ ഭാരവാഹികളായ ഡോ. സെബാസ്റ്റ്യന്‍ ജേക്കബ്, കെ കെ ഷമീം, സി പി അഷ്‌റഫ്, ഇബ്‌റാഹീം ടി, പ്രൊഫ. കെ കോയട്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.