ലോക്പാല്‍ ബില്‍ ഈ സമ്മേളനത്തില്‍ പാസാക്കും: കേന്ദ്രസര്‍ക്കാര്‍

Posted on: December 10, 2013 2:00 pm | Last updated: December 11, 2013 at 7:18 am

lok-sabhaന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതേസമയം ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയും തീരുമാനിച്ചു. 2ജി സ്‌പെക്ട്രം ഇടപാടിലെ ജെപിസി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ബിജെപി നീക്കം. കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തെലുങ്കുദേശവും തീരുമാനിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെതിരെ തെലുങ്ക് ദേശം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്നലെ സീമാന്ധ്ര മേഖലയിലെ 6 കോണ്‍ഗ്രസ് എംപിമാരും ഇതേ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.