കോഴിക്കോട്ട് മര്‍കസ് സിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Posted on: December 10, 2013 12:12 am | Last updated: December 9, 2013 at 11:12 pm

കോഴിക്കോട്: മര്‍കസ് കോംപ്ലക്‌സില്‍ നവീകരിച്ച മര്‍കസ് സിറ്റി ഓഫീസ് ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. മര്‍കസിന്റെ കാരന്തൂരിലുള്ള കേന്ദ്ര ഓഫീസിന്റെ എക്‌സ്പ്രസ് ഓഫീസായാണ് ഇനി മുതല്‍ കോഴിക്കോട് സിറ്റി ഓഫീസ് പ്രവര്‍ത്തിക്കുക. കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ്, മര്‍കസ് കെയര്‍, നോളജ് സിറ്റി, മര്‍കസ് ഇഹ്‌റാം, തകാഫുല്‍, മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍, മര്‍കസ് എക്‌സലന്‍സി ക്ലബ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സിറ്റി ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും. കോണ്‍ഫറന്‍സ് ഹാള്‍, റഫറന്‍സ് ലൈബ്രറി, കോംപ്ലക്‌സ് ഡയറക്ടറി എന്നിവ ഉടന്‍ തുടങ്ങും. സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോംപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു.
സയ്യിദ് അലി ബാഫഖി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, എ കെ അഹ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ, വി പി എം വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എന്‍ അലി അബ്ദുല്ല, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദില്‍ മുസ്‌ലിയാര്‍, എ പി അബ്ദുല്‍കരീം ഹാജി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, അപ്പോളോ മൂസ ഹാജി, വി എം കോയ മാസ്റ്റര്‍, റഊഫ് സഖാഫി, നാസര്‍ സഖാഫി അമ്പലക്കണ്ടി, മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഇ വി അബ്ദുര്‍റഹ്മാന്‍, മര്‍കസ് കോംപ്ലക്‌സ് ജനറല്‍ മാനേജര്‍ ശൗക്കത്ത് മുണ്ടേക്കാട്ടില്‍ സംബന്ധിച്ചു.