രാജസ്ഥാനിലെ വിജയത്തില്‍ നരേന്ദ്രമോഡി നിര്‍ണ്ണായക ഘടകമെന്ന് വസുന്ധരാ രാജെ

Posted on: December 8, 2013 12:19 pm | Last updated: December 8, 2013 at 12:19 pm

vasundhara-rajeജയ്പൂര്‍: രാജസ്ഥാനിലെ നിയസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നില്‍ മോഡി ഫാക്ട്രര്‍ പ്രധാഘടകമാണെന്ന് ബി ജെ പി നേതാവ് വസുന്ധരാ രാജ സിന്ധ്യ. ഫലം പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നും അവര്‍. ഗുജറാത്തില്‍ മോഡി നടത്തിയ വികസനത്തെ കുറിച്ച് ജനങ്ങള്‍ക്കറിയുന്നതാണ് അവര്‍ ബി ജെ പിയെ അധികാരത്തിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോവുന്നതിന്റെ സെമി ഫൈനലാണ് ഇപ്പോള്‍ നടന്നതെന്നും അവര്‍ പറഞ്ഞു.

രാജസ്ഥാനില്‍ നിയുക്ത മുഖ്യമന്ത്രിയാണ് വസുന്ധരാ രാജെ. രാജസ്ഥാനില്‍ ബി ജെ പിയില്‍ ശക്തമായ സംഘടനാ പ്രശ്‌നങ്ങളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം പരിഹരിച്ചത് നരേന്ദ്ര മോഡിയുടെ ഇടപെടലിലൂടെയായിരുന്നു.