Connect with us

Palakkad

മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

Published

|

Last Updated

പാലക്കാട്:നിര്‍മാണം പുരോഗമിക്കുന്ന പാലക്കാട് മെഡിക്കല്‍ കോളേജിന്റെ അക്കാദമിക് ബ്ലോക്ക് പണി ആറുമാസത്തിനകം പൂര്‍ത്തിയാകുമെന്ന് പട്ടികജാതി പിന്നോക്ക സമുദായക്ഷേമ വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. നിര്‍മാണ പ്രവര്‍ത്തന പുരോഗതി ഷാഫി പറമ്പില്‍ എം എല്‍ എ വിശദീകരിച്ചു.
അടുത്ത വര്‍ഷം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാകുമെന്നും അധ്യാപക ഡെപ്യൂട്ടേഷനു വേണ്ടി ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മറ്റ് അദ്ധ്യാപകര്‍ക്ക് വേണ്ടി ഈ ആഴ്ച തന്നെ അപേക്ഷ ക്ഷണിക്കും.
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജല വൈദ്യുത വകുപ്പുകളുമായി ധാരണയിലെത്തി.
അക്കാദമിക് ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തോടൊപ്പം ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങാനാകുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്‌സുബ്ബയ്യ, ഡിസി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, മറ്റ് ഉദ്യോഗസ്ഥരും, ജനപ്രധിനിധികളും സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിച്ചു.

Latest