വമ്പന്‍ പതാക ഇനി ഖത്തറില്‍

Posted on: December 7, 2013 9:44 pm | Last updated: December 7, 2013 at 9:44 pm

images

ഖത്തര്‍: ലോകത്തിലെ ഏറ്റവും വലിയ പതാകയെന്ന സ്ഥാനം ‘ഖത്തര്‍ പതാക’ കയ്യടക്കാന്‍ പോകുന്നു. ഡിസംബര്‍ 16ന് ഖത്തര്‍ എയര്‍വേസ് വഴിയാണ് പറപ്പിക്കുകയെന്ന് പതാക നിര്‍മാണ സമിതി മേധാവി മുഖീം റാഷിദ് അല്‍ ഖയാറീന്‍ ദോഹയില്‍ പറഞ്ഞു.അതോടെ ഈ ദേശീയദിനാഘോഷങ്ങളുടെ പ്രൌഡിയില്‍ ഖത്തര്‍ ചരിത്രത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയായി മാറും ഈ വമ്പന്‍ പതാക.

ലോക തലത്തില്‍ തന്നെ ഇത് ഏറ്റവും വലിയ പതാകയായിരിക്കും. അല്‍ മുതഹബ്ബിബ ഫാക്ടറിയാണ് പതാക നിര്‍മാണ ജോലികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏതാണ്ട് 500 ഓളം ടെക്‌നീഷ്യന്‍മാര്‍ ഈ പതാകയുടെ നിര്‍മാണ പ്രവര്‍ത്തികളില്‍ പങ്കു വഹിച്ചക്കുതായി കമ്പനി വക്താവ് ഹസന്‍ അല്‍ സിദ്ധീഖി പറഞ്ഞു. ഡിസംബര്‍ പതിനാറിന് പതാകയുടെ പണികള്‍ തീരുമെന്നും ലോകത്തെ എല്ലാ പതാകകളെയും ഇത് അതിജയിക്കുമെന്നും അല്‍ ഖയാറീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി നടപ്പിലാക്കിയ ഖത്തര്‍ പതാകാ നിയമത്തില്‍ നിര്‍ദേശിച്ച മുഴുവന്‍ നിബന്ധനകളും പതാകയില്‍ പാലിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  ഖത്വറിൽ ആർ എസ് സി മുൽതസം സംഗമങ്ങൾ സമാപിച്ചു