തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടമായ ക്ലിഫ് ഉപരോധം മയപ്പെടുത്താന്‍ ധാരണയായി. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രധാന റോഡ് മാത്രം ഉപരോധിച്ചാല്‍ മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉപരോധം ഉച്ചയോടെ അവസാനിപ്പിക്കാനും തീരുമാനമായി. അനിശ്ചിത കാലം ഉപരോധിക്കാനായിരുന്നു എല്‍ ഡി എഫിന്റെ തീരുമാനം. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതില്‍ നിന്നും എല്‍ ഡി എഫ് പിന്നോട്ട് പോയി. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍ മാത്രമേ ഉപരോധിക്കൂ. സംസ്ഥാനത്തെ ഓരോ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ളവരായിരിക്കും ഓരോ ദിവസവും ഉപരോധത്തില്‍ പങ്കെടുക്കുക.