ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

Posted on: December 3, 2013 12:11 am | Last updated: December 3, 2013 at 12:11 am

കോഴിക്കോട്: പ്രവര്‍ത്തനരംഗത്ത് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇരുപത്തഞ്ച് ഇന പരിപാടികളോടെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. 2014 ഫെബ്രുവരി-2015 ജനുവരി കാലയളവിലാണ് ആഘോഷ പരിപ#ോടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഉദ്ഘാടന സെഷന്‍, മാസ് ട്രെയിനിംഗ്, പാരന്റ് അസംബ്ലി, തലമുറ സംഗമം, കാര്‍ഷിക ബോധവത്ക്കരണം, ലഹരി വിരുദ്ധ ക്യാമ്പയിന്‍, വെക്കേഷന്‍ സ്റ്റഡി ക്യാമ്പ്, മാനേജ്‌മെന്റ് എംപവര്‍മെന്റ്, ഭവനനിര്‍മാണം, സാന്ത്വനം, സമാപന സംഗമം തുടങ്ങിയ ഇരുപത്തഞ്ച് ഇന പദ്ധതികളാണ് നടപ്പിലാക്കുക.
പ്രസിഡന്റ് സയ്യിദ് അലി ബാഫഖി ആധ്യക്ഷത വഹിച്ചു. കുഞ്ഞുകുളം സുലൈമാന്‍ സഖാഫി ചര്‍ച്ച അവതരിപ്പിച്ചു. വി പി എം വില്ല്യാപള്ളി പി കെ അബൂബക്കര്‍ മൗലവി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലാ സാരഥികള്‍ സംബന്ധിച്ചു.