Connect with us

Ongoing News

വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി: ഖലീല്‍ തങ്ങള്‍

Published

|

Last Updated

ചവറ: സ്ത്രീവിദ്യാഭ്യാസത്തിന് അതീവ പ്രാധാന്യം നല്‍കിയ മതമാണ് ഇസ്‌ലാമെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി. കൊട്ടുകാട് അല്‍അമീന്‍ ക്യാമ്പസില്‍ നിര്‍മിക്കുന്ന ഖാദിസിയ്യ ബനാത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്മാരുടെയും നിര്‍ബന്ധ ബാധ്യതയാണ് വിദ്യാഭ്യാസം നേടുകയെന്നത്. വിദ്യാഭ്യാസത്തിന് ഇസ്‌ലാമോളം പ്രാധാന്യം നല്‍കിയ മറ്റൊരു മതവും കാണാന്‍ കഴിയില്ല. സ്ത്രീകളുടെ പരസ്യ രംഗപ്രവേശനത്തെ ഇസ്‌ലാം വിലക്കിയത് വെറുപ്പ് കൊണ്ടല്ല. ചൂഷണത്തിനും പീഡനത്തിനും മര്‍ദനങ്ങള്‍ക്കും വിധേയയാകാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ്.
തിരുനബി(സ)യുടെ അവസാന പ്രസംഗം പോലും സ്ത്രീകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് എടുത്തുപറഞ്ഞത്. കുടുംബത്തിന്റെ ഐശ്വര്യവും സമാധാനവുമാണ് സ്ത്രീകള്‍. പെണ്‍കുട്ടികളെ സംരക്ഷിച്ചാല്‍ ജീവിത ഉയര്‍ച്ചയും സാമൂഹിക ഭദ്രതയും ഉണ്ടാകും. ഒരു ദിവസം സ്ത്രീകള്‍ 7000 വാക്കുകള്‍ പറയുമ്പോള്‍ പുരുഷന്‍ 2000 വാക്കുകളാണ് സംസാരിക്കുന്നതെന്നും ഖലീല്‍ തങ്ങള്‍ പറഞ്ഞു.
ഇസ്‌ലാം സ്ത്രീ