തരുണ്‍ തേജ്പാലിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

Posted on: November 29, 2013 9:29 am | Last updated: November 29, 2013 at 9:30 pm

Tarun-Tejpalന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഗോവ പോലീസ് റെയ്ഡ് നടത്തി. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജറാവാനുള്ള സമയം ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്നാണ് റെയ്ഡ്. എന്നാല്‍ വസതിയില്‍ നിന്നും തേജ്പാലിനെ കണ്ടെത്താനായില്ല.

തേജ്പാലിന്റെ കുടുംബം റെയ്ഡുമായി സഹകരിച്ചില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തേജ്പാല്‍ എവിടെയുണ്ടെന്നുള്ള ഒരു സൂചനയും പോലീസിന് കിട്ടിയിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. തേജ്പാലിന്റെ ബന്ധുവീടുകളിലും പോലീസ് റെയ്ഡ് നടത്തിയേക്കും.

അതിനിടെ തരുണ്‍ തേജ്പാലിന് ഇന്ന് ഉച്ച കഴിഞ്ഞ് 2.30 വരെ ജാമ്യം അനുവദിച്ചു. നോര്‍ത്ത് ഗോവ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചക്കുശേഷം തരുണിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.