പഴനിയില്‍ കാറപകടം: ഏഴ് മലയാളികള്‍ കൊല്ലപ്പെട്ടു

Posted on: November 27, 2013 3:27 pm | Last updated: November 27, 2013 at 3:27 pm

pazhani accidentപഴനി: പഴനിയ്ക്ക് സമീപം പഴനി ഡിണ്ടിഗല്‍ റൂട്ടിലെ ചക്രപ്പതിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ഏഴു മലയാളികള്‍ മരിച്ചു. വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര പോയ തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ സ്വദേശിയായ ജോണ്‍സണ്‍, ഭാര്യ ലിസി, ജൂണോ, ഇസക്കിയേല്‍, അലക്‌സ്, ഷിജു, ഡാനിയേല്‍ എന്നിവരാണ് മരിച്ചത്.

അപകടത്തിന്റെ ആഘാതത്തില്‍ എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇവര്‍ സഞ്ചരിച്ച വാഹനം പൂര്‍ണമായും തകര്‍ന്നു. മധുരയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് ഇവര്‍ സഞ്ചരിച്ച കാറിലിടിച്ചത്.