മുഖ്യമന്ത്രിക്കെതിരായ ആക്രമണം: ആഭ്യന്തര മന്ത്രിക്കെതിരെ വീണ്ടും സുധാകരന്‍

Posted on: November 25, 2013 1:59 pm | Last updated: November 26, 2013 at 7:51 am

sudhakaranകണ്ണൂര്‍: മുഖ്യമന്ത്രി കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രിയെ വിമര്‍ശിച്ച് കെ സുധാകരന്‍ എം പി വീണ്ടും രംഗത്ത്. ആഭ്യന്തര വകുപ്പ് കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണ്. ആഭ്യന്തര വകുപ്പ് പോലീസിനെ നിഷ്‌ക്രിയമാക്കിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ തനിക്ക് ശക്തമായ അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലും സുധാകരന്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.