മുഖ്യമന്ത്രിയെ അക്രമിച്ച സംഭവം: രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

Posted on: November 21, 2013 10:52 am | Last updated: November 22, 2013 at 7:59 am

cm woont

കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അക്രമിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രശോഭ്, ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനടക്കമുള്ളവര്‍ ടൗണ്‍ സ്റ്റേഷനിലെത്തി. പോലീസ് ധിക്കാരം കാട്ടുകയാണെന്ന് എം.വി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.