Connect with us

Kerala

ദേശീയപാത വികസനത്തിനെതിരെ സമരക്കാര്‍ മന്ത്രിയെ തടഞ്ഞു

Published

|

Last Updated

കോഴിക്കോട്: ദേശീയപാത കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെ ലീഗ് ഹൗസിന് മുന്നില്‍ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ടയിരുന്നു തടഞ്ഞത്. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയതായിരുന്നു മന്ത്രി.

പി കെ കുഞ്ഞാലിക്കുട്ടി സമരക്കാരുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സമരക്കാര്‍ പ്രകോപിതരാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷുഭിതനായ കുഞ്ഞാലിക്കുട്ടി സമരക്കാരോട് രൂക്ഷമായി പ്രതികരിച്ചു. “ഇത് ലീഗ് ഓഫീസാണെന്നും ചാലനുകളെ കാണിക്കാനാണ് സമരമെങ്കില്‍ അത് കഴിയട്ടെ എന്നും ഞങ്ങള്‍ ഇത് കുറേ കണ്ടതാണെന്നും” കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിന്നീട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞുപോയി. ദേശീയപാത വിഷയത്തില്‍ തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു.

മുസ്ലിം ലീഗ് തന്നെ മുന്‍കയ്യെടുത്താണ് ദേശീയപാത കര്‍മ്മ സമിതി രൂപീകരിച്ചത്. നൂറ്റിയമ്പതില്‍ അധികം കുടുംബങ്ങളാണ് ലീഗ് ഹൗസിലെത്തിയത്.