സോളാറില്‍ ചരിത്രം കുറിക്കാന്‍ ജില്ലാ പഞ്ചായത്ത്

Posted on: November 8, 2013 7:19 am | Last updated: November 8, 2013 at 8:19 am

മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ റൂഫ് ടോപ് സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നിര്‍വഹിക്കും.
2012-13, 13-14 സാമ്പത്തിക വര്‍ഷങ്ങളിലായി ജില്ലയിലെ മുഴുവന്‍ ഗവ. ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുവാനാണ് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറായിട്ടുള്ളത്. 1,13,25,000 രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി ഏല്‍പിച്ചിട്ടുള്ളത്. ഒരു കിലോവാട്ട് വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പാനലുകളാണ് ഓരോ വിദ്യാലയത്തിലും സ്ഥാപിക്കുന്നത്. പല വിദ്യാലയങ്ങളിലും അഞ്ച് മുതല്‍ 10 കിലോവാട്ട് വരെ വൈദ്യുതിയുടെ ഉപയോഗമുെന്ന് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം നടത്തിയ വിശദമായ സര്‍വെയില്‍ കെത്തഴുതുകയുണ്ടായി. ഇത്തരമൊരു സര്‍വെ നടത്തുന്നതിന് മുമ്പ് എല്ലാ വിദ്യാലയങ്ങള്‍ക്കും ഒരു കിലോ വാട്ടിന്റെ പാനല്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അനര്‍ട്ട് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് അശാസ്ത്രീയമാണെന്ന് കണ്ടെത്തുകയും അനര്‍ട്ടിന് ഇതിന് മുമ്പ് ഏല്‍പിച്ച് കൊടുത്ത ഒരു കോടിയിലധികം രൂപയുടെ സൗരോര്‍ജ വേലി അടക്കമുള്ള നിരവധി പ്രവര്‍ത്തികള്‍ യഥാസമയം പൂര്‍ത്തിയാക്കാതെ ബാക്കി നില്‍ക്കുന്നതിനാല്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ പരിശോധിക്കുന്ന ഓഡിറ്റ് വിഭാഗം അനര്‍ട്ടിന് പദ്ധതികള്‍ ഏല്‍പിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ തന്നെ മറ്റൊരു സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസിനെ ഈ പ്രവര്‍ത്തി ഏല്‍പിച്ച് കൊടുത്തത്. അവര്‍ നടത്തിയ പഠനത്തിലാണ് പല വിദ്യാലയങ്ങളും പല യൂണിറ്റ് വൈദ്യുതിയാണ് ഉപോയോഗിക്കുന്നത് എന്ന് കെത്തിയത്. ഇപ്രകാരം ഓരോ വിദ്യാലയങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതിയുടെ തോതനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ഒരു കിലോവാട്ടിന്റെ സോളാര്‍ പാനലുകള്‍ ആദ്യ ഘട്ടമായി സ്ഥാപിക്കുകയും പിന്നീട് എം പി, എം എല്‍ എ ഫുകളും പി ടി എയുടെ വിഹിതവും ഉപയോഗപ്പെടുത്തി കൂടുതല്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. വലിയ തോതിലുള്ള ഊര്‍ജ പ്രതിസന്ധി നേരിടുന്ന പശ്ചാതലത്തില്‍ ഈ ഉദ്യമം വലിയൊരൂ പരിഹാരമാകുകയാണ്.
എല്ലാ വിദ്യാലയങ്ങളിലും ക്ലാസുകള്‍ തോറും ഉച്ചഭാഷിണിയും ഫാനുകളും വലിയ കമ്പ്യൂട്ടര്‍ ലാബുകളും സ്ഥാപിക്കപ്പെട്ടിട്ടുള്ളതിന്റെ പശ്ചാതലത്തില്‍ വലിയ വൈദ്യുതി ബില്ലാണ് ലഭിച്ച് കൊണ്ടിരിക്കന്നത്. ഇതിന് തത്കാലമൊരു ആശ്വാസമാവുകയാണ് ജില്ലാ പഞ്ചായത്തിന്റെ ഈ ഇടപെടല്‍. കൂടുതല്‍ കിലോവാട്ടിന്റെ സോളാര്‍ പാനലുകള്‍ സ്ഥാപിക്കപ്പെടുന്നതിലൂടെ പരമ്പരാഗത ഊര്‍ജം പൂര്‍ണമായും ഒഴിവാക്കാനും പാരമ്പര്യേതര ഊര്‍ജത്തെ മാത്രം ആശ്രയിക്കുവാനും വിദ്യാലയങ്ങള്‍ക്ക് സാധിക്കും. കേരളത്തില്‍ കൈമാറ്റം ചെയ്യപ്പെട്ട വിദ്യാലയങ്ങള്‍ക്ക് മുഴുവന്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കി ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണുന്ന ആദ്യ തദ്ദേശ സ്വയം ഭരണകൂടമായി മലപ്പുറം ജില്ലാ പഞ്ചായത്ത് മാറുകയാണ്.
ജില്ലാ തല ഉദ്ഘാടനം നടക്കുന്ന പുതുപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആവശ്യമുള്ള വൈദ്യുതി മുഴുവന്‍ ലഭ്യമാവുന്ന സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിലെ അവശേഷിക്കുന്ന സ്‌കൂളുകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പാനലുകള്‍ സ്ഥാപിക്കും. രണ്ട് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി സമ്പൂര്‍ണത കൈവരിച്ചതിന്റെ പ്രഖ്യാപനം നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.