സി പി എം സംസ്ഥാന പ്ലീനത്തിന് ജില്ല ഒരുങ്ങുന്നു

Posted on: November 6, 2013 12:55 am | Last updated: November 6, 2013 at 12:55 am

പാലക്കാട്: സി പി എം സംസ്ഥാന പ്ലീനത്തിന് ജില്ല ഒരുങ്ങുന്നു.27, 28, 29 തീയതികളില്‍ പാലക്കാട്ടാണ് സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗമെന്ന നിലയില്‍ സംഘടനയുടെ കരുത്തും തിളക്കവും വര്‍ധിപ്പിക്കാനുള്ള സവിശേഷയോഗം ചേരുന്നത്.
പ്ലീനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കമാണ് ജില്ലയിലെങ്ങും ആരംഭിച്ചിട്ടുള്ളത്. സമ്മേളനത്തിന്റെ പ്രാധാന്യം വിളംബരം ചെയ്തുകൊണ്ട് ജില്ലയിലെങ്ങും പ്രചാരണ ബോര്‍ഡുകള്‍ നിരന്നുതുടങ്ങി. പ്ലീനം നടക്കുന്ന പാലക്കാട്—നഗരത്തില്‍ വന്‍ പ്രചാരണ ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്.—പ്ലീനത്തിന്റെ ഭാഗമായി 29ന് രണ്ട്—ലക്ഷത്തോളംപേര്‍ പങ്കെടുക്കുന്ന ബഹുജനറാലി— നടക്കും.—അന്നേദിവസം പാലക്കാട് നഗരത്തില്‍ 1700ലധികം—ചെറുജാഥകള്‍ റാലിയുടെ ഭാഗമായി നടക്കും.
നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ശില്‍പ്പമടക്കമുള്ളതും ചരിത്രസംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നതുമായ സ്‌ക്വയറുകള്‍ ഒരുക്കാന്‍ പ്രചാരണസമിതി തീരുമാനിച്ചു.—മേഴ്‌സി കോളേജ് പരിസരത്ത് നായനാരുടെ നാമധേയത്തിലും മിഷന്‍ സ്‌കൂളില്‍ എ കെ ജി സ്‌ക്വയറും സ്‌റ്റേറ്റ് ബേങ്കിനുസമീപം കൃഷ്ണപ്പിള്ളയുടെ ഓര്‍മകളുണര്‍ത്തുന്ന സ്‌ക്വയറും ഗവ. വിക്ടോറിയ കോളജ് പരിസരത്ത് ഇ എം എസ് സ്‌ക്വയറും ഒരുക്കും.—
ഐ എം എ ജംഗ്ഷനില്‍ പാലക്കാട് രക്തസാക്ഷി സ്—ക്വയറാണ് ഒരുക്കുക.—അഞ്ച് വിളക്ക്ജംഗ്ഷനില്‍— മാര്‍ക്‌സ്, പോസ്റ്റ് ഓഫീസ് പരിസരത്ത് ലെനിന്‍, ഗവ. മോയന്‍ സ്‌കൂള്‍ പരിസരത്ത് ചെഗുവേര എന്നിവരുടെ പേരിലുള്ള സ്‌ക്വയറുകളും തയ്യാറാക്കും.— അവലോകന യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ സംസാരിച്ചു. എ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍ എന്‍ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.—