എസ് വൈ എസ് സാന്ത്വന തീരം

Posted on: November 1, 2013 11:15 am | Last updated: November 1, 2013 at 11:15 am

അരീക്കോട് : എസ് വൈ എസ് സാന്ത്വനതീരം വളണ്ടിയര്‍ സമര്‍പ്പണം ഇന്ന്. അരീക്കോട് ഗവണ്‍മെന്റ് താലൂക്കാശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച സാന്ത്വനതീരം വളണ്ടിയര്‍മാരുടെ സമര്‍പ്പണം ഇന്ന് കാലത്ത് 9 മണിക്ക് ആശുപത്രി പരിസരത്ത് നടക്കും. അരീക്കോട് സോണ്‍ എസ് വൈ എസിനു കീഴില്‍ പ്രത്യേക പരിശീലനം നല്‍കിയ നൂറ് വളണ്ടിയര്‍മാരെയാണ് ആശുപത്രി കേന്ദ്രീകരിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത്. വളണ്ടിയര്‍മാര്‍ സ്വയം സമര്‍പ്പിച്ചു കൊണ്ടുള്ള പ്രതിജ്ഞയെടുക്കും. വളണ്ടിയര്‍ സമര്‍പ്പണ പ്രഖ്യാപനം കെ പി എച്ച് തങ്ങള്‍ നിര്‍വ്വഹിക്കും. മജ്മഅ് ജനറല്‍ മാനേജര്‍ വടശ്ശേരി ഹസന്‍മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. എം എ ലത്തീഫ് മുസ്‌ലിയാര്‍ മഖ്ദൂമി, എം ടി യൂസിഫലി, പി ടി നജീബ്, എം പി മുഹമ്മദ് ഹാജി, കെ ടി അബ്ദുറഹിമാന്‍, പഞ്ചായത്ത് പ്രസിഡന്റ് പി പി സഫറുല്ല, സി പി എം അഡ്വ.സി വാസു, എഡബ്ല്യൂ അബ്ദുറഹിമാന്‍, പാലത്തിങ്ങല്‍ ബാപ്പുട്ടി, സി അബബ്ദുറഹിമാന്‍ മാസ്റ്റര്‍ പ്രസംഗിക്കും.