Connect with us

Kerala

അന്യ സംസ്ഥാന ബി എഡുകാരെ പി എസ് സി ഇനി ഒഴിവാക്കില്ല

Published

|

Last Updated

വണ്ടൂര്‍: അയല്‍ സംസ്ഥാനങ്ങളിലെ കോളജുകളില്‍ നിന്ന് അധ്യാപക പരിശീലന കോഴ്‌സായ ബി എഡ് പൂര്‍ത്തിയാക്കിയവരെ തഴയുന്ന പി എസ് സി നടപടി ഇനിയുണ്ടാകില്ല.
ഡബിള്‍ ഒപ്ഷന്‍ ബി എഡ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഐച്ഛിക വിഷയം രേഖപ്പെടുത്തണമെന്ന നിബന്ധനയാണ് പി എസ് സി ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് ഇന്നലെ ചേര്‍ന്ന പി എസ് സി യോഗത്തിലും ചര്‍ച്ച നടന്നു.

അന്യ സംസ്ഥാന ബി എഡുകാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഐച്ഛിക വിഷയം രേഖപ്പെടുത്താത്തതിനാല്‍ പി എസ് സി ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിരസിച്ചിരുന്നു. ഇത് സംബന്ധിച്ച സിറാജ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിമാരായ എ പി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ പ്രശ്‌നം പി എസ് സി ചെയര്‍മാനെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ബി എഡ് ട്രെയ്‌നിംഗ് കോളജുകള്‍, ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല (ഇഗ്്‌നോ), മൈസൂര്‍ റീജ്യനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവക്ക് പുറമെ അയല്‍ സംസ്ഥാനങ്ങളിലെ ട്രെയ്‌നിംഗ് കോളജുകളില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയവരെയാണ് പി എസ് സി അയോഗ്യരാക്കിയിരുന്നത്.

ഇതോടെ ഹയര്‍ സെക്കന്‍ഡറി അധ്യാപക ഒഴിവുകള്‍ക്കായി പി എസ് സി നടത്തുന്ന അഭിമുഖങ്ങളില്‍ ഇത്തരം കോഴ്‌സ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കാന്‍ തുടങ്ങിയിരുന്നു. പുതിയ തീരൂമാന പ്രകാരം സര്‍ട്ടിഫിക്കറ്റില്‍ ഐച്ഛിക വിഷയം രേഖപ്പെടുത്തണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
മാര്‍ക്ക് ലിസ്റ്റില്‍ ഐച്ഛിക വിഷയം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അപേക്ഷ പരിഗണിക്കാമെന്നാണ് പി എസ് സി തീരുമാനിച്ചിട്ടുള്ളത്. ഇതോടെ അന്യ സംസ്ഥാനത്തു നിന്ന് ബി എഡ് പൂര്‍ത്തിയാക്കി പി എസ് സി ലിസ്റ്റിലുള്ളവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞേക്കും.

 

---- facebook comment plugin here -----

Latest