മുംബൈ കെട്ടിട ദുരന്തം: മരണം 61 ആയി

Posted on: September 29, 2013 9:30 am | Last updated: September 29, 2013 at 9:32 am

mum_bldg_collapse2_271x181

മുംബൈ : മുബൈയില്‍ വെള്ളിയാഴ്ച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. സൗത്ത് മുംബൈയിലെ ഡോക്‌യാഡ് റോഡിലുള്ള നാലുനിലക്കെട്ടിടമാണ് തകര്‍ന്ന് വീണത്. എട്ട് മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.

തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വ്യക്തമായതോടെ 48 മണിക്കൂര്‍നീണ്ട രക്ഷാപ്രവര്‍ത്തനം ഞായറാഴ്ച രാവിലെ അവസാനിപ്പിച്ചു.

33 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം. 21 കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു.  കെട്ടിടത്തില്‍ അനധികൃത നവീനകരണ പ്രവര്‍ത്തനം നടത്തിയ സ്ഥാപനത്തിന്റെ ഉടമയെ ഇന്ത്യന്‍ ശിക്ഷാ നിയമം 304 (2) വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമായ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.  അനധികൃത നവീകരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് നിഗമനം.