സ്വര്‍ണക്കടത്ത്: നിയമം നിയമത്തിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി

Posted on: September 25, 2013 1:56 pm | Last updated: September 25, 2013 at 2:01 pm

oommen chandy

തിരുവനന്തപുരം: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കാറില്ല. കുറ്റം ചെയ്യാത്തവരെ പീഡിപ്പിക്കുകയുമില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായി ദുബൈയില്‍ വേദി പങ്കിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഊമക്കത്തുകളുടേയും കേട്ടുകേള്‍വിയുടേയും അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. സ്റ്റാഫംഗത്തെ കുറിച്ച് വന്ന വാര്‍ത്തകള്‍ അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.