രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയില്ലെന്ന് കായികമന്ത്രാലയത്തിന്റെ സ്ഥിരീകരണം

Posted on: September 19, 2013 8:09 pm | Last updated: September 19, 2013 at 8:17 pm

ranjith maheshwari

ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപര്‍ രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സ്ഥിരീകരണം. രഞ്ജിത്ത് ഉത്തേജന പരിശോധനയില്‍ പരാജയപ്പെട്ടതിനാലാണ് ഇതെന്നാണ് കായിക മന്ത്രാലയത്തിന്റെ വിശദീകരണം.

നേരത്തെ അര്‍ജുന തിരഞ്ഞെടുപ്പ് സമിതി രഞ്ജിതിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ അവാര്‍ഡ് നല്‍കാന്‍ വിളിച്ചുവരുത്തി അവാര്‍ഡ് ചടങ്ങിന് പങ്കെടുക്കേണ്ടതില്ലെന്ന് സായ് അധികൃതര്‍ അറിയിക്കുകയായിരുന്നു.