ജിദ്ദയില്‍ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

Posted on: September 19, 2013 11:44 am | Last updated: September 19, 2013 at 6:56 pm
SHARE

jaizilജിദ്ദ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കിഴക്കുനിയത്ത് ജൈസല്‍(27) ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ  കാലത്ത് ജിദ്ദയിലെ അല്‍കുംറ എന്ന സ്ഥലത്തായിരുന്നു അപകടം.
മുമ്പിലുണ്ടായിരുന്ന െ്രെടലര്‍ വാഹനം യുടേണ്‍ എടുത്തപ്പോള്‍ ജൈസല്‍ ഓടിച്ച വാഹനവുമായി ഇടിച്ചാണ് അപകടം. രണ്ട് വര്‍ഷമായി ജിദ്ദയില്‍ ഭാര്യാ പിതാവ് ഒ.ഐ.സി.സി ജിദ്ദ പ്രസിഡന്റ് അബ്ദുല്‍ മജീദ് നഹയുടെ കുടെ കാര്‍ഗോ സേവന ബിസിനസ്സിലായിരുന്നു. നേരത്തെ കോഴിക്കോട് എയര്‍പോര്‍ട്ടിലും ജോലി ചെയ്തിരുന്നു. ഭാരൃ റുമി എന്ന റുമാന മജീദ്, മകന്‍ ഇസിന്‍ മുഹമ്മദ്, പിതാവ് അബ്ദുറഹീം നഹ. മാതാവ് ജമീല.