Connect with us

Wayanad

നീലഗിരി ജില്ലാ സാഹിത്യോത്സവിന് പാടന്തറയില്‍ പ്രൗഢമായ തുടക്കം

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് എസ് എഫ് 20ാമത് നീലഗിരി ജില്ലാ സാഹിത്യോത്സവിന് പാടന്തറയില്‍ പ്രൗഢമായ തുടക്കം. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സാഹിത്യോത്സവ് ഇന്ന് സമാപിക്കും. സംഘാടക സമിതി ചെയര്‍മാന്‍ അബ്ദുര്‍റസാഖ് ഹാജി പതാക ഉയര്‍ത്തി. ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് പി മൊയ്തു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി അക്ബര്‍ സഖാഫി എടരിക്കോട് പ്രാര്‍ഥന നടത്തി.
സമസ്ത ജില്ലാ സെക്രട്ടറി സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, ശറഫുദ്ധീന്‍ ഗൂഡല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഹകീം മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എസ് ജെ എം ജില്ലാ പ്രസിഡന്റ് സി കെ എം പാടന്തറ, സി ഹംസ ഹാജി, മൊയ്തീന്‍ ഫൈസി, മഹല്ല് പ്രസിഡന്റ് കെ ബാവ, എസ് ടി അഹ്മദ് മുസ്‌ലിയാര്‍, ടി കെ മുഹമ്മദ്, ഇ ജി കുഞ്ഞിമുഹമ്മദ്, കോയ സഅദി, പി കെ ജഅ്ഫര്‍ മാസ്റ്റര്‍, സ്വാഗതസംഘം കണ്‍വീനര്‍ ജംശീര്‍ ഹാഫിള് തുടങ്ങിയവര്‍ സംബന്ധിച്ചു.സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെകന്‍ഡറി, ജനറല്‍ വിഭാഗങ്ങളിലായി 71ഇനങ്ങളിലായി വിവിധ ഡിവിഷനുകളിലെ മുന്നൂറോളം മത്സരാര്‍ഥികളാണ് അഞ്ച് വേദികളിലായി മാറ്റുരക്കുന്നത്. മദ്ഹ് ഗാനം, ബുര്‍ധപാരായണം, ഇംഗ്ലീഷ് പ്രസംഗം, അറബി ഗാനം, ദഫ്, കഥപറയല്‍ തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്.സംഘഗാനം, മാപ്പിളപ്പാട്ട്, മൗലിദ് പാരായണം, മദ്ഹ് ഗാനം, വിപ്ലവഗാനം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം നടക്കും. സമ്മേളനം എസ് വൈ എസ് ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് ഉദ്ഘാടനം ചെയ്യും. സി കെ കെ മദനി, ശംസുദ്ധീന്‍ സഅദി, അബ്ദുല്‍വഹാബ് ഹസനി തുടങ്ങിയവര്‍ സംബന്ധിക്കും. മത്സരത്തില്‍ ഡിവിഷനുകള്‍ തമ്മില്‍ ഇന്നലെ വീറും വാശിയും പ്രകടമായിരുന്നു.

Latest