ഭാര്യയെ കൊക്കയില്‍ തള്ളി കൊലപ്പെടുത്തിയ കേസില്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Posted on: September 12, 2013 12:23 am | Last updated: September 12, 2013 at 8:14 am

ഈരാറ്റുപേട്ട: ചലനശേഷിയില്ലാത്ത ഭാര്യയെ കൊക്കയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പ്രതിയുമായി പോലീസ് ഇന്നലെ വാഗമണ്ണില്‍ നടത്തിയ തിരച്ചിലില്‍ കൈകളുടെ എല്ലിന്‍ കഷണങ്ങള്‍ ഉള്‍പ്പെടെ ഏതാനും അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ വാഗമണ്‍ കാരികാട് ടോപ്പില്‍ ആയിരം അടിയോളം താഴ്ചയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
ചങ്ങനാശേരി ഡി വൈ എസ് പി. എ എന്‍ രാജീവ്, സി ഐ. നിഷാദ് മോന്‍, ഈരാറ്റുപേട്ട സി ഐ. ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. ഫോറന്‍സിക് സംഘവും എത്തിയിരുന്നു. വര്‍ഷങ്ങളായി കാടുപിടിച്ചു കിടന്ന സ്ഥലം ഒരാഴ്ച മുന്‍പ് വെട്ടിതെളിയിച്ചിരുന്നു. അന്ന് തൊഴിലാളികള്‍ എല്ലിന്‍ കഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അന്ന് കാട് തെളിയിച്ച തൊഴിലാളികള്‍ തന്നെയാണ് ഇന്നലെ പോലീസിന് എല്ലിന്‍ കഷണങ്ങള്‍ കാണിച്ചു കൊടുത്തത്. 2009 ല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച് ഫയല്‍ മടക്കിയ കേസാണ് നാല് വര്‍ഷത്തിനുശേഷം കൊലപാതകമെന്ന് തെളിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ബൈക്കപകടത്തില്‍ പരുക്കേറ്റ് ഓര്‍മശക്തി ക്ഷയിച്ച് കിടപ്പിലായ ഭാര്യയെ ജൂസില്‍ ഉറക്കഗുളിക നല്‍കി മയക്കി 1,500 അടി താഴ്ചയില്‍ തള്ളി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ നാല് വര്‍ഷത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യയെ കൊക്കയില്‍ തള്ളിയ സ്ഥലത്ത് എല്ലാ വര്‍ഷവും റോഡില്‍ മെഴുകുതിരി കത്തിച്ചിരുന്നതായി ഇയാള്‍ പോലീസിന് മൊഴി നല്‍കി. ചങ്ങനാശ്ശേരി വാകത്താനം പൊന്‍പുഴ പ്രഭാ നിലയത്തില്‍ ഗോപിയുടെ മകന്‍ പ്രദീപ് കുമാര്‍(43) ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ കോട്ടയം അയ്മനം കൊച്ചുചേരിക്കല്‍ മോളമ്മയെ (അഞ്ജലി-31)യാണ് 2009 ഒക്ടോബര്‍ 27ന് രാത്രി വാഗമണ്ണില്‍ കൊണ്ടുപോയി കൊക്കയില്‍ തള്ളിയത്. കൊലപാതകത്തിന്റെ പിറ്റേ ദിവസം രാവിലെ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ ചിങ്ങവനം പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവരെ കണ്ടെത്താനായില്ലെന്ന് കാണിച്ച് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. പരസഹായം കൂടാതെ കട്ടിലില്‍ അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ കിടന്നയാളെ കാണാതായ കേസാണ് പോലീസ് തേച്ചുമാച്ചു കളഞ്ഞത്. പോലീസിന്റ നിരന്തരമുള്ള ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.
ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന പ്രദീപ് അവിടെ നഴ്‌സായി ജോലി ചെയ്തിരുന്ന അഞ്ജലിയുമായി പരിചയത്തിലാകുകയും 2006 ഒക്ടോബര്‍ 29ന് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ട്. 2009 ഫെബ്രുവരിയില്‍ കുറിച്ചി മളികക്കടവ് ഭാഗത്തുവച്ച് പ്രദീപും അഞ്ജലിയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് അഞ്ജലിക്ക് തലക്ക് മാരകമായി പരുക്കേറ്റു. ഈ അപകടം ഭാര്യയെ കൊല്ലാന്‍ ഇയാള്‍ ആസൂത്രണം ചെയ്തതായാണ് സൂചന. ഭാര്യ ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇ