നോട്ടുമാല അണിയിക്കുന്നത് നിര്‍ത്തണമെന്ന് റിസര്‍വ്വ് ബാങ്ക്

Posted on: September 11, 2013 7:26 pm | Last updated: September 11, 2013 at 7:26 pm
SHARE

currencyമുംബൈ: നോട്ട് മാല അണിയിക്കുന്നത് നിര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക്. കറന്‍സി നോട്ടുകളുടെ ആയുസ് കുറയുന്നതിന് ഇത് കാരണമാകും.ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.

കറന്‍സി നോട്ടുകളെ ആദരവോടെ കാണുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും വേണം. കുറ്റമറ്റ കറന്‍സി നോട്ടുകള്‍ രാജ്യത്തെ ജനങ്ങളിലേക്കെത്തിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. ഇതിനായി പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.