ഐ സി എഫ് പ്രവര്‍ത്തകന്‍ കുവൈറ്റില്‍ മരണപ്പെട്ടു

Posted on: September 11, 2013 2:12 am | Last updated: September 11, 2013 at 5:22 pm

Abdulla Kutty,കുവൈറ്റ് സിറ്റി: കടലുണ്ടി മണ്ണൂര്‍ സ്വദേശി അബ്ദുല്ലക്കുട്ടി (ദാറുല്‍ അമീന്‍ ഹൗസ്) കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഐ സി എഫ് അബൂഹലീഫ യൂനിറ്റ് മെമ്പറും സജീവ സഹകാരിയുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നാട്ടിലേക്ക് കൊുപോയി.

മയ്യിത്ത് നിസ്‌കാരത്തിനും മറ്റു കാര്യങ്ങള്‍ക്കും ഐ സി എഫ് നേതാക്കളായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി, അബ്ദുല്‍ ഹകീം ദാരിമി, അബൂമുഹമ്മദ്, എം പി എം സലീം, എഞ്ചി. ഇഖ്ബാല്‍, കെ കെ എം സി സി പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേത്ത് നേതൃത്വം നല്‍കി.