ജുബൈല്‍ :വിദ്യയുടെ വിളക്കത്തിരിക്കാം എന്നപ്രമേയത്തില്‍ ആര്‍ എസ് സി ജുബൈല്‍ സോണ്‍ മദ്രസ്സാ പ്രവേശനോത്സവം നടത്തി .അല്‍അസ്ഹര്‍ മദ്രസയില്‍ നടന്ന സോണ്‍ തല പ്രവേശനോത്സവം ,അറിവിന്റെ ആദ്യാക്ഷരം നവാഗതര്‍ക്ക് പകര്‍ന്നു നല്‍കി. നൂറുദ്ധീന്‍ മള്ഹരി ഉദ്ഘാടനം നിര്‍വഹിച്ചു .ഉമര്‍ സഖാഫി മൂര്‍ക്കനാട് അധ്യക്ഷം വഹിച്ചു .ഷൗഖത്തലി സഖാഫി ,ഷരീഫ് മണ്ണൂര്‍ ,ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു .ഖാസിം പുളിഞ്ഞാല്‍ സ്വാഗതവും ഫൈസല്‍ വഴക്കാട് നന്ദിയും പറഞ്ഞു