അത്‌ലറ്റിക്‌സ് ജില്ലാ ചാമ്പ്യന്‍ഷിപ്പ് കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തില്‍

Posted on: September 10, 2013 11:02 am | Last updated: September 10, 2013 at 11:02 am
SHARE

മലപ്പുറം: ഈ വര്‍ഷത്തെ ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഈമാസം 26, 27, 28 തീയതികളില്‍ കോഴിക്കോട് സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കും. 20 വയസിന് താഴെയും 20 വയസിന് മുകളിലുള്ള ആണ്‍,പെണ്‍ വിഭാഗങ്ങള്‍ക്ക് മത്സരങ്ങളുണ്ടാകും. ഒക്‌ടോബര്‍ 4, 5, 6 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മീറ്റില്‍ തെരഞ്ഞെടുക്കും. ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷനില്‍ അംഗങ്ങാളായിട്ടുള്ള ക്ലബ്ബുകള്‍,സ്ഥാപനങ്ങള്‍ മുഖേനയാണ് എന്‍ട്രി അയക്കേണ്ടത്. ജില്ലാ മീറ്റിനുള്ള എന്‍ട്രി ഫോം നിശ്ചിത മാതൃകയില്‍ തയ്യാറാക്കി വി പി മുഹമ്മദ് കാസിം, ചേരുലാല്‍ ഹൈസ്‌കുള്‍, കുറുംബത്തൂര്‍, അനന്താവൂര്‍ പോസ്റ്റ് എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20നകം ലഭിക്കണം. പുതുതായി അഫിലിയേഷന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം.