മലപ്പുറത്ത് വീണ്ടും ബസ്സപകടം: രണ്ട് മരണം

Posted on: September 7, 2013 12:13 pm | Last updated: September 7, 2013 at 1:40 pm

accidentമലപ്പുറം: 13 പേരുടെ മരണത്തിനിടയാക്കിയ പെരിന്തല്‍മണ്ണ അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി നല്‍കുംമുമ്പേ മലപ്പുറത്ത് വീണ്ടും ബസ്സപടകം. മലപ്പുറം ചേങ്ങരയില്‍ സ്വകര്യബസ്സും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കാവനൂര്‍ സ്വദേശി അബ്ദുല്‍ റഷീദാണ് മരിച്ചവരില്‍ ഒരാള്‍. പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ നാല് പേരുടെ നില അതീവഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ചെങ്ങര അങ്ങാടിയിലാണ് അപകടമുണ്ടായത്. അങ്ങാടിയിലെ വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് വാന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരച്ചീനി  കയറ്റി പോകുകയായിരുന്നു പിക്കപ്പ് വാന്‍.