സൊമാലിയന്‍ തലസ്ഥാനത്തെ തുര്‍ക്കി എംബസിയില്‍ ചാവേര്‍ സ്‌ഫോടനം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

Posted on: July 28, 2013 10:11 am | Last updated: July 28, 2013 at 10:11 am

car bombമൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ തുര്‍ക്കി എംബസിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ തുര്‍ക്കി പൗരനായ സുരക്ഷാ ഉദ്യോഗസ്ഥനും സൊമാലിയന്‍ പൗരനും കൊല്ലപ്പെട്ടു. എംബസി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഗേറ്റിലേക്ക് ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ ഷെബാബ് ഏറ്റെടുത്തു. ട്വിറ്ററിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് ഇവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തത്.